Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madappally

Kottayam

കാ​ട്ടു​പ​ന്നി​ക​ള്‍​ക്ക് ഇ​നി മാ​ട​പ്പ​ള്ളി​യി​ല്‍ ര​ക്ഷ​യി​ല്ല ഷൂ​ട്ട​ര്‍ ജോ​സ് പ്ര​കാ​ശും സം​ഘ​വും എ​ത്തി

ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി​യി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ന്‍ വാ​യ്പൂ​ര് സ്വ​ദേ​ശി ഷൂ​ട്ട​ര്‍ ജോ​സ് പ്ര​കാ​ശും സം​ഘ​വും എ​ത്തി. മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാംവാ​ര്‍​ഡി​ല്‍ കു​ട്ട​ന്‍​ചി​റ, കൊ​ര​ണ്ടി​ത്താ​നം, മു​ണ്ടു​കു​ഴി, പ​ര​പ്പൊ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലാ​ണ് സം​ഘം പ​ന്നി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജോ​സ് പ്ര​കാ​ശി​നും സം​ഘ​ത്തി​നും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത്.

കു​ന്നും​പു​റ​ത്ത് ജോ​സ് പ്ര​കാ​ശി​നൊ​പ്പം ക​ട​ക്കേ​ത്ത് റെ​ജി ജോ​സ​ഫ്, ചി​റ്റ​ടി​യി​ല്‍ സാം ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​മോ​ള്‍ ചാ​ക്കോ, മാ​ട​പ്പ​ള്ളി വി​ക​സ​ന​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ട്ട​ന്‍​ചി​റ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ​ന്ദു​ലേ​ഖ, ഭു​വ​നേ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രും ഇ​വ​രു​ടെ ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഏ​ഴു​ വ​ര്‍​ഷ​ത്തി​നി​ടെ ജോ​സ് പ്ര​കാ​ശും സം​ഘ​വും ചോ​ര്‍​ന്ന് കൊ​ന്നൊ​ടു​ക്കി​ത് എ​ഴു​നൂ​റി​ലേ​റെ കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ്. പ​ന്നി​ശ​ല്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ല്‍ ലാ​ഭ​ന​ഷ്ട​ങ്ങ​ള്‍ നോ​ക്കാ​തെ ജോ​സ് പ്ര​കാ​ശ് ഓ​ടി​യെ​ത്തു​ക​യാ​ണ് പ​തി​വ്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ ഇ​രു​പ​തോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി​യു​ള്ള ഷൂ​ട്ട​റാ​ണ് സം​ഘ​നേ​താ​വാ​യ വാ​യ്പൂ​ര് കു​ന്നു​പു​റ​ത്തു​വീ​ട്ടി​ല്‍ ജോ​സ് പ്ര​കാ​ശ്. നെ​ഞ്ചി​നു​ നേ​രേ ചീ​റി​യ​ടു​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ​പ്പോ​ലും വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യ ഐ​തി​ഹാ​സി​ക ഷൂ​ട്ട​റാ​ണ് ജോ​സ് പ്ര​കാ​ശ്. കൂ​ട്ട​ത്തോ​ടെ വ​രു​ന്ന പ​ന്നി​ക​ള്‍ ഉ​പ​ദ്ര​വ​കാ​രി​ക​ളാ​ണെ​ന്നും ജോ​സ് പ​റ​ഞ്ഞു.

Latest News

Corehub Up